തൊടുപുഴ: പതിനേഴുകാരിയെ ഒന്നര വർഷത്തോളം നിരവധി പേർ പീഡിപ്പിച്ചുവെന്ന കേസിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്ന ഇവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ കൂടാതെ ഒളമറ്റം വെള്ളാംതടത്തിൽ മാത്യു ജോണും (39) അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പെൺകുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും പീഡന വിവരം അറിയാമായിരുന്നെന്നും അവർക്കെതിരെ കേസെടുക്കണമെന്നും സി.ഡബ്ല്യു.സി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |