SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.29 PM IST

ചാരുംമൂട്ടിലെ സംഘർഷം: പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ

arrest

ഡി.സി.സി ജനറൽ സെക്രട്ടറിയുൾപ്പെടെ 5 കോൺഗ്രസ് നേതാക്കളും പിടിയിൽ

ചാരുംമൂട്: ചാരുമൂട്ടിലെ കോൺഗ്രസ് - സി.പി.ഐ സംഘർഷത്തിൽ സി.പി. ഐ നേതാവായ പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റിലായി. പഞ്ചായത്തംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമുൾപ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തിയിട്ടുണ്ട്.

മാവേലിക്കര ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടറായ സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം .എസ്.സോളമനാണ് അറസ്റ്റിലായത്.ചുനക്കര ഗ്രാമ പഞ്ചായത്തംഗം പി.എൻ.രവി , ഡി.സി.സി ജനറൽ സെക്രട്ടറി മനോജ് സി. ശേഖർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ്, ചന്ദ്രശേഖരൻ, സുനിൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ. ജോസിന്റെയും നൂറനാട് സി.ഐ റ്റി.മനോജിന്റെയും നേതൃത്വത്തിലാണ് അഡ്വ.എസ്.സോളമനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ മറ്റ് പ്രതികളെ റിമാൻഡ് ചെയ്തു. 12 സി.പി.ഐ - എ.ഐ.വൈ.എഫ് നേതാക്കളും, രണ്ട് കോൺഗ്രസ് നേതാക്കളുമാണ് ഇതുവരെ അറസ്റ്റിലായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARREST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.