SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.10 PM IST

അമ്മയെ തീ കൊളുത്തിയ മകൻ അറസ്റ്റിൽ

a

തൃശൂർ : മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ തീ കൊളുത്തിയ മകൻ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ പുന്നയൂർകുളം ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ ശ്രീമതി (75) യെയാണ് മകൻ മനോജ് (53) മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ചത്. തീ പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ ശ്രീമതി എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി മകളെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് വടക്കേക്കാട് സ്റ്റേഷനിലെ പൊലീസുകാരായ സവിൻ, ശരത്ത് ലാൽ എന്നിവർ ചേർന്ന് പൊള്ളലേറ്റ ശ്രീമതിയെ കുന്നംകുളം റോയൽ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARREST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.