SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.53 PM IST

ജാതി സംവരണം ഇല്ലാത്തവർക്കെല്ലാം സാമ്പത്തിക സംവരണം

cm

തിരുവനന്തപുരം: ജാതി മത വ്യത്യാസം കൂടാതെ ഇപ്പോൾ സംവരണം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ സാമ്പത്തിക സംവരണത്തിന് അർഹരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ റോജി എം. ജോണിന്റെ സബ്മിഷന് മറുപടി നൽകി.

മുന്നാക്ക കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടാത്തതും, നിലവിൽ എസ്.സി-എസ്.ടി, ഒ.ബി.സി സംവരണമൊന്നും ലഭിക്കാത്ത വിഭാഗങ്ങളും മുന്നാക്ക സംവരണത്തിന് അർഹരാണ്.നിലവിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമെ ഇ.ഡബ്ളിയു.സി. സർട്ടിഫിക്കറ്റ് നൽകാവൂയെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടില്ല. ക്രിസ്ത്യൻ റോമൻ കാത്തലിക്ക്, സീറോ മലബാർ ക്രിസ്ത്യൻ, ആർ.സി, ആർ.സി.എസ്, ക്രിസ്ത്യൻ ആർ.സി എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഒന്നാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരുന്നു. ഇത്തരത്തിലുള്ള ചില അപാകതകളിൽ സംസ്ഥാന കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.

മുന്നാക്ക കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടിക ജാതി-പട്ടികവർഗ്ഗം, സംസ്ഥാന ഒ.ബി.സി, കേന്ദ്ര ഒ.ബി.സി പട്ടികയിൽപ്പെടാത്തതും തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാത്തതുമായ 164 വിഭാഗങ്ങളെ സംവരണേതര വിഭാഗങ്ങളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിറിയൻ കാത്തലിക്ക് (സീറോ മലബാറിക് കാത്തലിക്ക്) വിഭാഗവും ഈ പട്ടികയിലുണ്ട്.

ഒാ​ൺ​ലൈ​ൻ​ ​ക്ളാ​സു​ക​ളി​ൽ​ ​സൈ​ബ​ർ​ ​അ​ക്ര​മം​:​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സ്കൂ​ളു​ക​ളി​ലെ​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സ്സു​ക​ളി​ൽ​ ​വ്യാ​ജ​ ​ഐ​ഡി​ ​ഉ​പ​യോ​ഗി​ച്ച് ​ഹാ​ക്ക് ​ചെ​യ്യു​ക,​ ​കു​ട്ടി​ക​ളും​ ​അ​ധ്യാ​പ​ക​രും​ ​ര​ക്ഷി​താ​ക്ക​ളും​ ​അ​ട​ങ്ങു​ന്ന​ ​ഗ്രൂ​പ്പു​ക​ളി​ൽ​ ​അ​ശ്ലീ​ല​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​വീ​ഡി​യോ​ക​ളും​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യു​ക​ ​തു​ട​ങ്ങി​യ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്
മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​കെ.​എം.​സ​ച്ചി​ൻ​ദേ​വി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഇ​ത്ത​രം​ ​കേ​സു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഈ​ ​അ​ധ്യ​യ​ന​വ​ർ​ഷം​ 51​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചു.​എ​ട്ട് ​കേ​സു​ക​ളും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.


ഉ​​​ന്ന​​​ത​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളിൽ
ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​പ​​​ഠ​​​ന​​​ ​​​സം​​​വി​​​ധാ​​​നം

​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​ഉ​​​ന്ന​​​ത​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​ദ്ധ്യ​​​യ​​​നം,​​​ ​​​പ​​​ഠ​​​നം​​​ ​​​വി​​​ല​​​യി​​​രു​​​ത്ത​​​ൽ,​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​ആ​​​രം​​​ഭി​​​ച്ച​​​താ​​​യി​​​ ​​​മ​​​ന്ത്രി​​​ ​​​ഡോ.​​​ആ​​​ർ.​​​ബി​​​ന്ദു​​​ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞു.
.​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​യും​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​യും​​​ ​​​എ​​​ല്ലാ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കും​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ർ​​​ക്കും​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​പോ​​​ർ​​​ട്ട​​​ൽ​​​ ​​​ല​​​ഭ്യ​​​ത​​​ ​​​ഉ​​​റ​​​പ്പാ​​​ക്കും.​​​ ​​​ഡി​​​ജി​​​റ്റ​​​ൽ​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​ണ് ​​​ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​സ​​​ഹാ​​​യം​​​ ​​​ഉ​​​ന്ന​​​ത​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​കൗ​​​ൺ​​​സി​​​ലി​​​ന് ​​​ന​​​ൽ​​​കു​​​ന്ന​​​ത്.


വെ​​​റ്റ​​​റി​​​ന​​​റി​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ :
താ​​​ത്കാ​​​ലി​​​ക​​​ ​​​നി​​​യ​​​മ​​​നം​​​ ​​​ന​​​ട​​​ത്തു​​​മെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​ചി​​​ഞ്ചു​​​റാ​​​ണി

​​വെ​​​റ്റ​​​റി​​​ന​​​റി​​​ ​​​ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ​​​ ​​​താ​​​ത്കാ​​​ലി​​​ക​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​നി​​​യ​​​മ​​​നം​​​ ​​​ന​​​ട​​​ത്തു​​​മെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​ജെ.​​​ ​​​ചി​​​ഞ്ചു​​​റാ​​​ണി​​​ ​​​നി​​​യ​​​മ​​​സ​​​ഭ​​​യെ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​നി​​​ല​​​വി​​​ലു​​​ള്ള​​​ ​​​റാ​​​ങ്ക് ​​​പ​​​ട്ടി​​​ക​​​യു​​​ടെ​​​ ​​​കാ​​​ലാ​​​വ​​​ധി​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​ജോ​​​ണീ​​​സ് ​​​രോ​​​ഗം​​​ ​​​ബാ​​​ധി​​​ച്ച​​​ ​​​ആ​​​ടു​​​ക​​​ളെ​​​ ​​​മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ച്ച് ​​​രോ​​​ഗ​​​ബാ​​​ധ​​​ ​​​ത​​​ട​​​യു​​​ന്നു​​​ണ്ട്.​​​ ​​​‌​​​‌​​​രോ​​​ഗ​​​ബാ​​​ധ​​​യു​​​ള്ള​​​ ​​​ആ​​​ടു​​​ക​​​ളെ​​​ ​​​കൊ​​​ന്നു​​​ക​​​ള​​​യാ​​​നാ​​​ണ് ​​​നി​​​ല​​​വി​​​ലെ​​​ ​​​നി​​​യ​​​മം​​​ ​​​പ​​​റ​​​യു​​​ന്ന​​​ത്.​​​ ​​​വെ​​​റ്റ​​​റി​​​ന​​​റി​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും​​​ ​​​ഇ​​​ക്കാ​​​ര്യ​​​മാ​​​ണ് ​​​നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.​​​ ​​​ത​​​ല​​​ശേ​​​രി​​​യി​​​ലേ​​​യും​​​ ​​​പാ​​​റ​​​ശാ​​​ല​​​യി​​​ലേ​​​യും​​​ ​​​ആ​​​ട് ​​​ഫാ​​​മു​​​ക​​​ളി​​​ലാ​​​ണ് ​​​ജോ​​​ണീ​​​സ് ​​​ബാ​​​ധ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്ത​​​ത്.​​​ ​​​ഈ​​​ ​​​രോ​​​ഗ​​​ത്തി​​​ന് ​​​മ​​​ധു​​​ര​​​യി​​​ൽ​​​ ​​​ക​​​ണ്ടു​​​പി​​​ടി​​​ച്ച​​​ ​​​വാ​​​ക്സി​​​ൻ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​കാ​​​ര്യം​​​ ​​​ആ​​​ലോ​​​ചി​​​ക്കും.​​​ ​​​താ​​​റാ​​​വ് ​​​വ​​​സ​​​ന്ത​​​ ​​​ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി​​​ ​​​ആ​​​റു​​​മാ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ​​​ ​​​രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ ​​​വാ​​​ക്സി​​​ൻ​​​ ​​​കു​​​ത്തി​​​വ​​​യ്പ്പ് ​​​ഉ​​​റ​​​പ്പാ​​​ക്കും.


പ്ര​​​ള​​​യ​​​ദു​​​രി​​​താ​​​ശ്വാ​​​സം:
തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​ത്
നി​​​റു​​​ത്തി​​​വ​​​ച്ചേ​​​ക്കും

​​ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലെ​​​ ​​​പി​​​ഴ​​​വ് ​​​മൂ​​​ലം​​​ ​​​അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​തി​​​ലും​​​ ​​​അ​​​ധി​​​കം​​​ ​​​തു​​​ക​​​ ​​​പ്ര​​​ള​​​യ​​​ദു​​​രി​​​താ​​​ശ്വാ​​​സ​​​മാ​​​യും​​​ ​​​ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യും​​​ ​​​ല​​​ഭി​​​ച്ച​​​വ​​​രി​​​ൽ​​​ ​​​നി​​​ന്ന് ​​​തു​​​ക​​​ ​​​തി​​​രി​​​ച്ചു​​​ ​​​പി​​​ടി​​​ക്കു​​​ന്ന​​​ത് ​​​കൊ​​​വി​​​ഡ് ​​​സാ​​​ഹ​​​ച​​​ര്യം​​​ ​​​പ​​​രി​​​ഗ​​​ണി​​​ച്ച് ​​​ത​​​ൽ​​​ക്കാ​​​ലം​​​ ​​​നി​​​ർ​​​ത്തി​​​വെ​​​ക്കു​​​ന്ന​​​ത് ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​വി​​​ഷ​​​യം​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്ന് ​​​മാ​​​ത്യു​​​ ​​​ടി.​​​ ​​​തോ​​​മ​​​സി​​​ന്റെ​​​ ​​​സ​​​ബ്മി​​​ഷ​​​ന് ​​​റ​​​വ​​​ന്യു​​​മ​​​ന്ത്രി​​​ ​​​കെ.​​​ ​​​രാ​​​ജ​​​ൻ​​​ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​ന​​​ൽ​​​കി.


54000​​​ഗാ​​​ർ​​​ഹി​​​ക​​​ ​​​സി​​​റ്റി​​​ഗ്യാ​​​സ് ​​​ക​​​ണ​​​ക്ഷൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​അ​​​ടു​​​ത്ത​​​ ​​​മാ​​​ർ​​​ച്ചോ​​​ടെ​​​ ​​​സം​​​സ്ഥാ​​​ന​​​ത്ത് 54000​​​ ​​​ഗാ​​​ർ​​​ഹി​​​ക​​​ ​​​സി​​​റ്റി​​​ഗ്യാ​​​സ് ​​​ക​​​ണ​​​ക്ഷ​​​നു​​​ക​​​ളും​​​ 2026​​​ഓ​​​ടെ​​​ ​​​വി​​​വി​​​ധ​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​ 615​​​ ​​​സി.​​​എ​​​ൻ.​​​ജി​​​ ​​​സ്റ്റേ​​​ഷ​​​നു​​​ക​​​ളും​​​ ​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നും​​​ ​​​ഇ​​​തി​​​നാ​​​യി​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ഓ​​​യി​​​ൽ​​​അ​​​ദാ​​​നി​​​ ​​​ഗ്യാ​​​സ് ​​​പ്രൈ​​​വ​​​റ്റ് ​​​ലി​​​മി​​​റ്റ​​​ഡി​​​നെ​​​ ​​​ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ന് ​​​വേ​​​ണ്ടി​​​ ​​​മ​​​ന്ത്രി​​​ ​​​എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ​​​മാ​​​സ്റ്റ​​​ർ​​​ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​ ​​​കെ.​​​എ​​​ൻ.​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്റെ​​​ ​​​സ​​​ബ്മി​​​ഷ​​​ന് ​​​മ​​​റു​​​പ​​​ടി​​​ ​​​ന​​​ൽ​​​കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.