SignIn
Kerala Kaumudi Online
Friday, 19 April 2024 7.18 PM IST

വിമാനത്തിനുള്ളിലെ വധശ്രമം ഭീകര പ്രവർത്തനം: മുഖ്യമന്ത്രി

p

തിരുവനന്തപുരം: തനിക്കു നേരേ കണ്ണൂർ- തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലുണ്ടായ വധശ്രമം ആസൂത്രിതമായ ഭീകര പ്രവർത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷാസംവിധാനങ്ങളെ കബളിപ്പിച്ചുകൊണ്ട് അക്രമം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ വിമാനത്തിൽ കയറിയത്. വിമാനം ലാൻഡ് ചെയ്തയുടൻ അക്രമികൾ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു. എയർഹോസ്റ്റസുമാർ വിലക്കിയെങ്കിലും വക വയ്ക്കാതെ ആക്രമിക്കാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും ഗൺമാനും തടഞ്ഞതിനാലാണ് അനിഷ്ടസംഭവങ്ങളുണ്ടാകാതിരുന്നത്.

താൻ വിമാനത്തിൽ നിന്നിറങ്ങിയ ശേഷമല്ല സംഭവമുണ്ടായത്. വിമാനത്തിൽ ആക്രമിച്ചാൽ, എത്ര

സുരക്ഷയുള്ളയാളായാലും വിമാനജീവനക്കാർക്ക് പ്രതിരോധിക്കാൻ സംവിധാനമില്ലെന്ന് കണ്ട് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണ് നടന്നത്. മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുകയെന്ന പദ്ധതിയാണ് മുൻ എം.എൽ.എ അടക്കമുള്ള യൂത്ത്കോൺഗ്രസ് നേതാക്കൾ ആസൂത്രണം ചെയ്തത്. 13000 രൂപയുടെ ടിക്കറ്റ് മൂന്നു പേർക്കും സ്പോൺസറെ കണ്ടെത്തി സംഘടിപ്പിച്ചു. പ്രതികൾ പൊലീസിലോ, കോടതിയിലോ ആരും തങ്ങളെ ആക്രമിച്ചതായി പരാതിപ്പെട്ടിട്ടില്ല. ഗൗരവമുള്ള കേസിലെ തുടർനടപടികളിൽ നിന്ന് ഒഴിവാകാനാണ് ദിവസങ്ങൾക്കുശേഷം പ്രതികൾ ഇ.പി. ജയരാജനെതിരെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വസ്തുതാവിരുദ്ധമായ ഈ പരാതിയിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ ചട്ടപ്രകാരം, മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയവരെ സദുദ്ദേശ്യത്തോടെ തടഞ്ഞവർക്കെതിരെ നിയമനടപടി നിലനിൽക്കുന്നതല്ല. തന്റെയടുത്തേക്ക് അട്ടഹാസത്തോടെയുള്ള വരവ് ലോഹ്യം പറയാനായിരുന്നില്ല. ആക്രമിക്കാൻ പ്രത്യേക വൈദഗ്ദ്ധ്യമുള്ളവരെ തിരഞ്ഞെടുത്തയച്ചതാണ്. ഒരു പ്രതിക്കെതിരെ 19 കേസുകളുണ്ട്. സംഭവത്തിലുൾപ്പെട്ടവരുടെ വാദങ്ങളും തെളിവുകളും കേൾക്കാതെയാണ് ഇൻഡിഗോ വിമാനക്കമ്പനി ഇ.പി. ജയരാജന് യാത്രാവിലക്കേർപ്പെടുത്തിയത്. പ്രതികളെ സഹായിക്കുന്ന നിലപാടാണിതെന്ന ആക്ഷേപവുമുണ്ട്. യാത്രക്കാർക്ക് സുരക്ഷിതത്വവും സംരക്ഷണവും നൽകുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടതും അക്രമികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതും വിമാനയാത്രയിലെ സുരക്ഷിതത്വത്തിന് അപകടമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരട്ട നീതി:

സതീശൻ

മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങളാണ് പറയുന്നതെന്ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. വിമാനത്തിൽ യാത്രക്കാരെ ദേഹോപദ്രവമേൽപ്പിച്ചത് ക്രിമിനൽ കുറ്റമാണ്. യൂത്ത് കോൺഗ്രസുകാർക്കെതിരെ വധശ്രമക്കേസെടുക്കുകയും, അവരെ ക്രൂരമായി മർദ്ദിച്ച ഇ.പി. ജയരാജനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. മുഖ്യമന്ത്രി വിമാനത്തിൽ നിന്നിറങ്ങിയശേഷമായിരുന്നു സംഭവമെന്ന് ഇ.പി. ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞതാണ്. ഇൻഡിഗോയുടെ അന്വേഷണത്തിൽ ഇ.പി. ജയരാജന്റെ ക്രിമിനൽ കുറ്റകൃത്യം വെളിവായതിനാലാണ് പ്രതിയാക്കപ്പെട്ടവരേക്കാൾ വലിയ ശിക്ഷ നൽകിയതെന്നും സതീശൻ പറഞ്ഞു.

എ​നി​ക്ക് ​നേ​രേ​ ​വ​ധ​ശ്ര​മം
ആ​ദ്യ​മ​ല്ല​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ന്നെ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​വ​ധ​ശ്ര​മം​ ​ആ​ദ്യ​മാ​യ​ല്ലെ​ന്നും,​ ​ഒ​രു​പാ​ട് ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.
അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ൾ​ ​:​-​ '
'​ഓ​ല​മ്പ്ര​ ​തൃ​ക്ക​ടാ​രി​പൊ​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​എ​ന്റെ​ ​നേ​രെ​യാ​ണ് ​നി​റ​യൊ​ഴി​ച്ച​ത്.​ ​മ​മ്പ​റ​ത്ത് ​ഞാ​ൻ​ ​ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു​ ​ഒ​രാ​ൾ​ ​എ​നി​ക്ക് ​നേ​രെ​ ​വെ​ടി​ ​വ​ച്ച​ത്.​ ​പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ​ ​ഡി​ ​വൈ.​എ​സ്.​പി​ ​അ​ന്വേ​ഷി​ച്ച് ​പ​റ​ഞ്ഞ​ത് ​അ​ത് ​ക​ളി​ത്തോ​ക്കാ​ണെ​ന്നാ​ണ്.​ ​നേ​ര​ത്തെ​ ​ഞാ​ൻ​ ​താ​മ​സി​ച്ചി​രു​ന്ന​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഒ​രു​ ​മൈ​ൽ​ ​ന​ട​ന്നു​വേ​ണം​ ​എ​ന്റെ​ ​നാ​ട്ടി​ലെ​ ​ഗ്രാ​മ​മാ​യ​ ​ഓ​ലി​യ​മ്പ​ല​ത്തെ​ത്താ​ൻ.​ ​വ​യ​ൽ​വ​ര​മ്പി​ലൂ​ടെ​ ​ന​ട​ന്നു​ ​വ​രു​മ്പോ​ൾ,​ ​അ​വി​ടെ​യൊ​രു​ ​ക​ട​യി​ൽ​ ​നാ​ല​ഞ്ചാ​ളു​ക​ൾ​ ​കൂ​ടി​യി​രി​ക്കു​ന്നു.​ ​അ​വ​ർ​ ​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ ​കു​ട്ടി​യോ​ട് ​ഒ​രു​ ​ഗ്ലാ​സ്സ് ​ചോ​ദി​ച്ചു.​ ​കു​ട്ടി​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഗ്ലാ​സ്സെ​ടു​ത്തു​ ​കൊ​ടു​ത്തു.​ ​രാ​വി​ലെ​ ​ത​ന്നെ​ ​ചാ​രാ​യം​ ​ഒ​ഴി​ച്ചു​കൊ​ടു​ക്കാ​നാ​യി​രു​ന്നു​ ​അ​ത്.​ ​അ​തി​ന​ടു​ത്തൊ​രു​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വെ​ള്ള​യ​പ്പ​വും​ ​മ​​​റ്റും​ ​കൊ​ണ്ടു​വ​ന്നി​ട്ടു​മു​ണ്ട്.​ ​അ​പ്പോ​ ​ഈ​ ​കു​ട്ടി​ക്ക് ​സം​ശ​യ​മാ​യി.​ ​അ​ടു​ത്ത് ​കൊ​ടു​വാ​ളൊ​ക്കെ​യു​ണ്ട്.​ ​കു​ട്ടി​ ​പോ​യി​ ​അ​മ്മ​യോ​ട് ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞു.​ ​കാ​ര്യം​ ​അ​വ​ർ​ക്ക് ​മ​ന​സ്സി​ലാ​യി.​ ​പി​ണ​റാ​യി​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ന്റെ​ ​ക​ല്ലി​ട​ലി​നാ​യി​രു​ന്നു​ ​ഞാ​ൻ​ ​പോ​യ​ത്.​ ​അ​വി​ടെ​ ​എ​ന്താ​യാ​ലും​ ​ഞാ​ൻ​ ​വ​രു​മെ​ന്ന് ​അ​വ​ർ​ക്ക​റി​യാ​മാ​യി​രു​ന്നു.​ ​അ​തി​ന് ​വേ​ണ്ടി​യാ​യി​രു​ന്നു​ ​അ​വ​ർ​ ​കാ​ത്തി​രു​ന്ന​ത്.​ ​കു​ട്ടി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടെ​ന്ന് ​മ​ന​സ്സി​ലാ​യ​പ്പോ​ൾ​ ​അ​വ​ർ​ ​അ​വി​ടെ​ ​നി​ന്ന് ​നീ​ങ്ങി.​ ​പ​ത്തു​ ​മി​നി​ട്ട് ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​ന​ട​ന്നു​വ​ന്ന​ത്.​ ​അ​ടു​ത്ത​ ​വീ​ട്ടു​കാ​ർ​ ​എ​ന്നെ​ ​തു​റി​ച്ചു​നോ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​അ​വി​ടെ​യും​ ​ക​ട​ന്നു​പോ​യ​പ്പോ​ൾ​ ​ഒ​രാ​ൾ​ ​എ​ന്നോ​ട് ​വി​വ​രം​ ​പ​റ​ഞ്ഞു.​ ​അ​വ​ർ​ ​എ​ങ്ങോ​ട്ടു​പോ​യെ​ന്ന് ​അ​ന്വേ​ഷി​ച്ച​പ്പോ​ൾ​ ​ഓ​ലി​യ​മ്പ​ല​ത്തി​ലേ​ക്ക് ​പോ​യെ​ന്ന് ​പ​റ​ഞ്ഞു.​ ​ആ​ ​വ​ന്ന​ത് ​മു​ഴു​പ്പി​ല​ങ്ങാ​ട്ടു​ള്ള​ ​അ​ന്ന​ത്തെ​ ​കാ​ല​ത്ത് ​അ​റി​യ​പ്പെ​ടു​ന്ന​ ​റൗ​ഡി​യാ​യി​രു​ന്നു.
.​ ​അ​ന്ന​ത്തെ​ ​ക​ണ്ണൂ​രി​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ഒ​രു​പാ​ട് ​സം​ഭ​വ​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​വ​ന്ന​വ​നാ​ണ് ​ഞാ​ൻ.​ ​അ​തി​ലെ​ല്ലാം​ ​പ​ങ്കു​ ​വ​ഹി​ച്ച​വ​രാ​കും​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളും​ ​(​വി​മാ​ന​ത്തി​ലെ​ ​പ്ര​തി​ഷേ​ധം​)​ ​പ്ലാ​ൻ​ ​ചെ​യ്തി​രി​ക്കു​ക​യെ​ന്നാ​ണ് ​ഞാ​ൻ​ ​ക​രു​തി​യ​ത്.​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​ചെ​യ്യി​ക്കു​മെ​ന്ന് ​ശ​ങ്ക​യി​ല്ലാ​യി​രു​ന്നു​'​'​-​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.