തിരുവനന്തപുരം: കശുഅണ്ടി മേഖലയിൽ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നത് വ്യവസായത്തിന്റെ സാമ്പത്തിക സ്ഥിതികൂടി പരിഗണിച്ചായിരിക്കുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. സ്വകാര്യ കമ്പനികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് സർക്കാർ പഠിക്കും. സ്വകാര്യ കമ്പനികളുടെ അടച്ചുപൂട്ടൽ ഒഴിവാക്കാൻ വായ്പ ഒറ്റത്തവണ തീർപ്പാക്കലിനുള്ള കാലയളവ് ഡിസംബർ 31വരെ നീട്ടി.
പരമാവധി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികൾക്കും കാഷ്യു ബോർഡ് തോട്ടണ്ടി നൽകുന്നുണ്ട്. തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്രാനുമതി വേണമെന്നും പി.എസ്.സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ബഫർസോൺ: മന്ത്രിസഭാ തീരുമാനം റദ്ദാക്കുന്നത് പരിശോധിക്കും
തിരുവനന്തപുരം: ബഫർസോൺ സംബന്ധിച്ച് 2019ലെ മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കുന്നത് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കർഷകരുടെ ആശങ്കകൾ പരിഹരിച്ച് വിശദമായ പ്രൊപ്പോസൽ സമർപ്പിക്കുന്നതും പരിഗണിക്കും. ജനവാസ മേഖലകളെ ബഫർസോണിൽ നിന്ന് ഒഴിവാക്കുക എന്ന ചട്ടക്കൂടിലേക്ക് വന്നാൽ പ്രശ്നം പരിഹരിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |