SignIn
Kerala Kaumudi Online
Friday, 29 March 2024 3.59 PM IST

സി.പി.എം ഓഫീസുകൾക്കു നേരെ അക്രമം, തീവയ്‌പ്

attack

തലശേരി : ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാലിലെ മൻസൂറിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രക്കിടെ വ്യാപക അക്രമം. ഇന്നലെ രാത്രി എട്ടു മണിയോടെ പെരിങ്ങത്തൂർ മേഖലയിലാണ് അക്രമമുണ്ടായത്.ബാവാച്ചി റോഡിൽ, സി.പി.എമ്മിന്റെ പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെയും കീഴ്‌മാടം, കൊച്ചിയങ്ങാടി ബ്രാഞ്ച് ഓഫീസുകൾക്കു നേരെയും അക്രമമുണ്ടായി.

ആച്ചുമുക്ക് ബ്രാഞ്ച് ഓഫീസ് അടിച്ചുതകർത്ത ശേഷം അക്രമികൾ തീവച്ചു നശിപ്പിച്ചു. പെരിങ്ങത്തൂരിലെ പി. കൃഷ്ണപിള്ള സ്മാരക മന്ദിരവും ആക്രമിക്കപ്പെട്ടു. ഈ മേഖലയിലെ സി.പി.എം പതാകകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. നൂറോളം വരുന്ന ലീഗ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.