SignIn
Kerala Kaumudi Online
Friday, 29 March 2024 6.01 PM IST

മുത്തശ്ശിയെ മർദ്ദിച്ച കേസിൽ ചെറുമകൻ അറസ്റ്റിൽ

attack

ഏനാത്ത് : തൊണ്ണൂറ്റിയെട്ട് വയസുള്ള മുത്തശ്ശിയെ മർദ്ദിച്ച കേസിൽ ചെറുമകനെ പൊലീസ് അറസ്റ്റുചെയ്തു. കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബി മാത്യു (31) നെയാണ് ഏനാത്ത് പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾ രണ്ട് ദിവസം മുൻപ് മദ്യപിച്ചെത്തി മുത്തശ്ശിയായ റോസമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം ആയൽവാസികൾ ആരോ പകർത്തി സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചിരുന്നു . എബിമാത്യുവിന്റെ പിതാവിന്റെ മാതാവാണ് റോസമ്മ. മദ്യപിച്ചെത്തുന്ന എബി ഇവരെ മർദ്ദിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ സഹോദരിയും രണ്ടുമക്കളും ഇൗ വീട്ടിൽ താമസിക്കുന്നുണ്ട്. റോസമ്മയെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെ വീട്ടിലെത്തിച്ചു. അവിവാഹിതനായ എബി മാത്യുവിനെ പൊലീസ് റാന്നിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് അയച്ചു.. സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.