SignIn
Kerala Kaumudi Online
Thursday, 28 March 2024 1.36 PM IST

ഡോക്ടറെ കൈയേറ്റം ചെയ്ത പൊലീസുകാരനെ സംരക്ഷിക്കുന്നതായി പരാതി

doctor

സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ മന്ത്രി വീണാ ജോർജിന് പരാതി നൽകി

തിരുവനന്തപുരം: കഴിഞ്ഞമാസം 14ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കുകയും, മറ്റു ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസറായ മാവേലിക്കര സ്വദേശി അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് കേരള ഗവണ്മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർസ് അസോസിയേഷൻ മന്ത്രി വീണാ ജോർജിന് പരാതി നൽകി.പൊലീസുകാരനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നുവെന്നും സംഭവത്തിൽ പൊലീസ് ഒത്തുകളിക്കുകയാണെന്നും ഭാരവാഹികൾ ഉന്നയിച്ചു. ആരോഗ്യപ്രവർത്തകർക്ക് എതിരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് നാടിന്

ദോഷകരമാണെന്നും പരാതിയിൽ പറയുന്നു. അസോസിയഷൻ നേതാക്കളായ ഡോ.എബി ജോൺ, ഡോ.ബിനു. സി.ജോൺ, ഡോ.ജയച്ചന്ദ്രൻ, ഡോ. റെജി ജോർജ് ഡോ. ശ്രീജിത് എന്നിവരാണ് പരാതി നൽകിയത്. ഉടൻ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ATTACK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.