ആറ്റുകാൽ ഉത്സവം ഇന്ന് തുടങ്ങും

Tuesday 12 February 2019 12:43 AM IST

attukal-

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാത്രി 10.20ന് തോറ്റംപാട്ട് പാടി കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമാകും. 20നാണ് പൊങ്കാല. ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആറ്റുകാലെത്തും. അംബ,​ അംബിക,​ അംബാലിക ആഡിറ്രോറിയങ്ങളിൽ നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 6.30ന് നടൻ മമ്മൂട്ടി നിർവഹിക്കും.

ക്ഷേത്രനടയിൽ രണ്ട് ലക്ഷം പേർക്ക് പൊങ്കാലയിടാനുള്ള സൗകര്യമുണ്ടാവും. കൂടുതൽ പ്രദേശങ്ങളിൽ പൊങ്കാലയിടാൻ സൗകര്യം ഒരുക്കും. 40 ലക്ഷം ഭക്തർ പൊങ്കാലയ്ക്കെത്തുമെന്നാണ് കരുതുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA