തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കാർഷിക പത്രപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന കർഷകഭാരതി പുരസ്കാരത്തിനും മികച്ച കാർഷിക പരിപാടിയ്ക്ക് നൽകുന്ന ഹരിതമുദ്ര പുരസ്കാരത്തിനും നോമിനേഷനുകൾ ക്ഷണിച്ചു. കർഷകഭാരതി അവാർഡ് അച്ചടി, ദൃശ്യ, നവമാധ്യമം എന്നീ മൂന്ന് വിഭാഗങ്ങളായാണ് നൽകുന്നത്.ദൃശ്യം, ശ്രവ്യം, ഓൺലൈൻ മാദ്ധ്യമം, ഡോക്യുമെന്ററി/ ടെലിഫിലിം നിർമ്മാതാവ് എന്നീ വിഭാഗങ്ങളിലായാണ് ഹരിതമുദ്ര പുരസ്കാരം നൽകുന്നത്. നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷയും അനുബന്ധ രേഖകളും ആറിനകം പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം- 695003 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. പുരസ്കാരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.fibkerala.gov.in, www.keralaagriculture.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |