ബഹ്റൈൻ: ബഹ്റൈനിലെ പ്രമുഖ വ്യവസായി കെ.ജി.ബാബുരാജന് രാഷ്ട്രപതിയുടെ 2021ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ഇന്ന് സമ്മാനിക്കും. കൊവിഡ് പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കേണ്ടിയിരുന്ന ചടങ്ങ് ഇക്കുറി ബഹ്റൈനിലാണ് നടക്കുന്നത്. രാഷ്ട്രപതിയെ പ്രതിനിധീകരിച്ച് ബഹ്റൈനിൽ കേന്ദ്രമന്ത്രി വി.മുരളീധരനാണ് കെ.ജി.ബാബു രാജന് പുരസ്കാരം നൽകുന്നത്. പ്രവാസികൾക്ക് ഭാരതസർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ.ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് കെ.ജി.ബാബുരാജന് പുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |