SignIn
Kerala Kaumudi Online
Thursday, 28 March 2024 2.47 PM IST

വയോശ്രേഷ്ഠ സമ്മാൻ കേരളത്തിന്

awards-for-panchayath

തിരുവനന്തപുരം: വയോജന പരിപാലനത്തിലെ മികച്ച മാതൃകയ്ക്കുള്ള കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലത്തിന്റെ വയോശ്രേഷ്ഠ സമ്മാൻ പുരസ്കാരത്തിന് കേരളം അർഹമായി. മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിലാക്കിയതിനാണ് പുരസ്കാരം. മുതിർന്ന പൗരന്മാർക്കായി കൊവിഡ്ക്കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ, വൃദ്ധസദനങ്ങളിലെ സുരക്ഷാസംവിധാനം, മോഡൽ സ്വയംപ്രഭാ ഹോമുകൾ, വയോമിത്രം പദ്ധതി, വയോജന പാർക്ക്, സൗജന്യമായി ഗ്ളൂക്കോമീറ്റർ നൽകുന്ന പദ്ധതി, പല്ല് കൊഴിഞ്ഞവർക്കുള്ള ആശ്വാസ പദ്ധതി, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പുരസ്കാരത്തിനായി പരിഗണിച്ചതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. വൃദ്ധദിനമായ ഒക്ടോബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.