ചേർത്തല: കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് യൂണിവേഴ്സൽ റെക്കാഡ് ഫാറത്തിന്റെ ദേശീയ പുരസ്കാരം. നാടകം, ആൽബം, സിനിമ രംഗങ്ങളിലായി 4,200 ഗാനങ്ങളുടെ രചനയ്ക്കാണ് അപൂർവ ബഹുമതി. മൂന്ന് രംഗങ്ങളിലും ഒരേപോലെ പുലർത്തിയ മികവിനുള്ള ദേശീയ റെക്കാഡാണിത്.
1993ൽ ഗാനരചനയ്ക്ക് തുടക്കം കുറിച്ച രാജീവ് 250 പ്രൊഫഷണൽ നാടകങ്ങളിലായി 1000 ഗാനങ്ങളും 280 ഓഡിയോ ആൽബങ്ങളിലായി 2800 ഗാനങ്ങളും 130 സിനിമകളിലായി 400 ഗാനങ്ങളും രചിച്ചിട്ടുണ്ട്.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള യു.ആർ.എഫ് നാഷണൽ റെക്കാഡ് രാജീവ് ആലുങ്കലിന് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |