തിരുവനന്തപുരം: വയോജനക്ഷേമ രംഗത്തെ ഉൾപ്പെടെ മികച്ച മാതൃകകൾക്കുള്ള കഴിഞ്ഞകൊല്ലത്തെ വയോസേവന പുരസ്കാരങ്ങൾ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചു. വയോജന ക്ഷേമ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനം- അരിമ്പൂർ ഗ്രാമപഞ്ചായത്ത് (തൃശൂർ), മികച്ച ബ്ലോക്ക് പഞ്ചായത്ത് - മാനന്തവാടി (വയനാട്), മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം, മികച്ച എൻ.ജി.ഒ/സ്ഥാപനം - ജിഗ്ലാൽ ആശ്വാസ ഭവൻ ചാരിറ്റബിൾ ട്രസ്റ്റ് പത്തനംതിട്ട, മികച്ച മെയിന്റനൻസ് ട്രൈബ്യൂണൽ - ആർ.ഡി.ഒ ഇരിങ്ങാലക്കുട, മികച്ച സർക്കാർ ഓൾഡ് ഏജ് ഹോം - കെയർഹോം പുലയനാർകോട്ട, മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരം - തങ്കമ്മ വി.കെ.(കൊല്ലം), രാജം ഗോപി (എറണാകുളം), കലാ, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രകടനം - രാമചന്ദ്രൻ (കണ്ണൂർ), ഡോ. ഉസ്താദ് ഹസൻ ഭായ് (കാസർകോട്). കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂർ ആയിഷ എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |