SignIn
Kerala Kaumudi Online
Thursday, 28 March 2024 11.39 PM IST

കാർഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു കർഷകോത്തമ അവാർഡ് ശിവാനന്ദയ്‌ക്ക്

v

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കർഷകനുള്ള കൃഷി വകുപ്പിന്റെ സിബി കല്ലിങ്കൽ സ്‌മാരക കർഷകോത്തമ അവാർഡിന് കാസർകോട് പുത്തിഗെ ബളക്കില സ്വദേശി ശിവാനന്ദ അർഹനായി. രണ്ട് ലക്ഷം രൂപയും സ്വർണമെഡലും ഫലകവുമാണ് അവാർഡ്. മികച്ച ഗ്രൂപ്പ് ഫാമിംഗിനുള്ള മിത്രാനികേതൻ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ പുരസ്‌കാരത്തിന് ആലപ്പുഴ തകഴിയിലെ പോളേപ്പാടം പാടശേഖര നെല്ലുൽപാദക സമിതി അർഹമായി. അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. 35 വയസിൽ താഴെയുള്ള യുവകർഷകനുള്ള പുരസ്‌കാരത്തിന് കാസർകോട് സ്വദേശി മനു ജോയിയും യുവകർഷകയ്‌ക്കുള്ള പുരസ്‌കാരം ആലപ്പുഴ സ്വദേശി ആശ ഷൈജുവും അർഹരായി.

ഏറ്റവും മികച്ച കേരകർഷകനുള്ള കേരകേസരി അവാർഡിന് പാലക്കാട് കടമാൻപാറ സ്വദേശി ഇ. സച്ചിദാനനന്ദ ഗോപാലകൃഷ്ണനും പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് തിരുവനന്തപുരം പള്ളിച്ചൽ വെണ്ണിയൂർ ഞെടിഞ്ഞിൽ ചരുവിള വീട്ടിൽ ജെ.ജോർജ്ജും പുഷ്പകൃഷിക്കുള്ള ഉദ്യാനശ്രേഷ്ഠ പുരസ്‌കാരത്തിന് കൊല്ലം ആവണീശ്വരം ദാറുൽ ഹിദായയിൽ എൻ.അസീനും അർഹയായി. കാർഷികരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവച്ച നടൻ ജയറാം, വിദേശ പഴവർഗ കൃഷി വിജയകരമായി നടത്തിയ പാങ്ങോട് സ്വദേശി ജെ.വിജയൻ, കാസർകോട് പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷൻ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് പി.ഡി.ദാസ് എന്നിവരെ പ്രത്യേകം ആദരിക്കും. അവാർഡുകൾ ഏപ്രിലിൽ വിതരണം ചെയ്യുമെന്ന് മന്ത്രി പി.പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 മറ്റ് പ്രധാന അവാർഡുകൾ

 പട്ടികജാതി/പട്ടികവർഗ്ഗ കർഷകനുള്ള കർഷക ജ്യോതി അവാർഡ് : വയനാട് മാനന്തവാടി ചെറുവയൽ എടവകയിൽ കെ.രാമൻ

 കർഷക വനിതക്കുള്ള കർഷക തിലകം അവാർഡ്: പാലക്കാട് പൊതിക്കൽ ബ്ളെയിസി ജോർജ്,​

 കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി അവാർഡ്: ആലപ്പുഴ കഞ്ഞിക്കുഴി കളവേലിവെളിയിൽ പി.സെൽവരാജ്

 കൃഷി ശാസ്ത്രജ്ഞനുള്ള കൃഷി വിജ്ഞാൻ അവാർഡ്: ഡോ. ബെറിൻ പത്രോസ്( തൃശൂർ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.