തിരുവനന്തപുരം: വനിതാകലാസാഹിതി സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരി രാജലക്ഷ്മിയുടെ പേരിലുള്ള അവാർഡിന് ജയശ്രീ ശ്യാംലാലും പി.സി. കുറുമ്പ അവാർഡിന് തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഗൈഡ് സുജാത ചന്ദ്രനും പി.കെ. റോസി അവാർഡിന് പ്രശസ്ത നർത്തകി സൗമ്യ സുകുമാരനും ആദ്യ സ്വ.ലേയും വിപ്ലവകാരിയുമായ യശോദ ടീച്ചറുടെ പേരിലുള്ള മാദ്ധ്യമപ്രവർത്തക പ്രഥമ പുരസ്കാരത്തിന് മനില സി. മോഹനനും അർഹരായി. ഫലകവും പ്രശസ്തിപത്രവും ഫലവൃക്ഷത്തൈകളും അടങ്ങുന്ന അവാർഡ് വനിതാകലാസാഹിതിയുടെ പത്താമത് വാർഷികാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |