തിരുവനന്തപുരം: മലയാള കവിതയിൽ വേറിട്ട വഴിയൊരുക്കിയ കവിയുടെ സ്മരണയ്ക്കായി രൂപീകരിച്ച ഡി.വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷന്റെ അവാർഡിന് നാമനിർദ്ദേശങ്ങളും കൃതികളും ക്ഷണിക്കുന്നു. സമഗ്ര സംഭാവനയ്ക്ക് ലബ്ധപ്രതിഷ്ഠരായ കവികളുടെ നാമനിർദ്ദേശങ്ങളും യാത്രാവിവരണത്തിന് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച കൃതികളുമാണ് അയയ്ക്കേണ്ടത്. വിലാസം: ശ്രീകുമാർ മുഖത്തല,അവാർഡ് കമ്മിറ്റി കൺവീനർ, പത്മശ്രീ, ഡി 3, പണിക്കേഴ്സ് ലെയിൻ, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം-695010. അവസാന തീയതി മേയ് 23.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |