തിരുവനന്തപുരം: ഈവർഷത്തെ പ്രൊഫ. എസ്.ഗുപ്തൻ നായർ അവാർഡിന് അദ്ധ്യാപകനും നിരൂപകനുമായ ഡോ. എം.എം. ബഷീർ അർഹനായി. 25,000 രൂപയും മെമന്റോയുമാണ് പുരസ്കാരം.സാംസ്കാരിക രംഗത്ത് സംഭാവനകൾ നൽകിയ അദ്ധ്യാപകർക്കാണ് പുരസ്കാരം നൽകുന്നത്. മലയാള ചെറുകഥയുടെ വികാസ പരിണാമത്തെക്കുറിച്ചും കുമാരനാശാന്റെ കൈയെഴുത്തു പാഠങ്ങളെക്കുറിച്ചും പ്രൊഫ. എം.എം ബഷീർ നടത്തിയ മൗലിക പഠനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ഓഗസ്റ്റ് 22ന് തിരുവനന്തപുരത്തു നടക്കുന്ന പ്രൊഫ. എസ്. ഗുപ്തൻ നായർ ജന്മദിന വാർഷിക സമ്മേളനത്തിൽ കവിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ കെ. ജയകുമാർ പുരസ്കാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |