തിരുവനന്തപുരം: സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തിൽ പതിന്നാലും സെക്കൻഡറി വിഭാഗത്തിൽ പതിമ്മൂന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒമ്പതും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അഞ്ചും അദ്ധ്യാപകർക്കാണ് ഇത്തവണ അവാർഡ്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനും പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കൺവീനറും പൊതുവിദ്യാഭ്യാസ ഡയറക്ടർ അംഗവുമായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയിലെ അവാർഡ് ജേതാക്കളുടെ വിവരങ്ങൾ ചുവടെ.
പ്രൈമറി വിഭാഗം: ജെ. സെൽവരാജ് (സെന്റ് മേരീസ് എൽ.പി.എസ് വിഴിഞ്ഞം), സെക്കൻഡറി വിഭാഗം: കെ.വി. ഷാജി (ഗവ.എച്ച്.എസ്.എസ്, വാഴമുട്ടം), ഹയർസെക്കൻഡറി വിഭാഗം: കെ. സന്തോഷ് കുമാർ (വി.എച്ച്.എസ്.എസ്, വട്ടിയൂർക്കാവ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |