SignIn
Kerala Kaumudi Online
Sunday, 01 September 2024 5.05 AM IST

അയോദ്ധ്യ  വിമാനയാത്രാ  പാക്കേജിന് വൻഡിമാന്റ്

Increase Font Size Decrease Font Size Print Page
p

കൊച്ചി: അയോദ്ധ്യ രാമക്ഷേത്രത്തി​ലേക്ക് കേരളത്തിൽ നിന്നുള്ള വിമാനയാത്രാ പാക്കേജിന് വൻ ഡിമാൻഡ്.

മേയ് വരെയുള്ള ടിക്കറ്റ് തീർന്നു. എണ്ണൂറ് പേരാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്.

50ന് മുകളിലുള്ള ദമ്പതികളാണ് യാത്രികരിൽ ഏറെയും. 40 പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് യാത്ര. ആഴ്ചയിൽ ഒരു ട്രിപ്പാണ് നടത്തുന്നത്.

സ്വന്തം നിലയിൽ അയോദ്ധ്യയിലേക്ക് ഫ്ളൈറ്റിൽ പോകാൻ 16000 മുതൽ 25000 രൂപ ഒരു ഭാഗത്തേക്ക് മാത്രം ചെലവാകുമ്പോൾ, പാക്കേജിൽ പോയിവരാൻ 18000 -20000 രൂപയേ ഏജൻസികൾ ഈടാക്കൂ.

നാല്, എട്ട് ദിവസ പാക്കേജുകളുണ്ട്. നാലു ദിവസത്തെ പാക്കേജിനാണ് ഡിമാൻഡ്. അയോദ്ധ്യ, കാശി, ഹനുമാൻ കോവിൽ, സരയു ഘട്ട് എന്നിവിടങ്ങൾ സന്ദർശിക്കാം. സൗത്ത് ഇന്ത്യൻ ഭക്ഷണം, താമസം, മലയാളിയായ ടൂ‌ർ കോഓർഡിനേറ്റർ, അയോദ്ധ്യയിലെ മറ്റ് യാത്ര സൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം ചേർത്ത് 8000 രൂപയാണ് ഫീസ്. പുറമേ വിമാന ടിക്കറ്റിന് 18000 രൂപയും. എട്ടു ദിവസത്തെ യാത്രയ്ക്ക് 18000 രൂപയും വിമാന ടിക്കറ്റിന്റെ 18000 രൂപയും ഉൾപ്പെടെ 36,000 രൂപയാകും. കാശിയിലടക്കം പിതൃതർപ്പണം നടത്താൻ ഉദ്ദേശിക്കുന്നവരാണ് ഈ പാക്കേജ് തിരഞ്ഞെടുക്കുന്നത്.

അഞ്ച് വിമാനക്കമ്പനികൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ബംഗളൂരു, മുംബയ്, ഡൽഹി, കൊൽക്കത്ത എയർപ്പോർട്ടുകൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണെല്ലാം.

ട്രെയിൻ യാത്ര

കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിനില്ല. ബംഗളൂരു, ചെന്നൈ, ഡെൽഹി എന്നിവിടങ്ങളിൽ എത്തി കണക്ഷൻ ട്രെയിനുകളി​ലാണ് യാത്ര. സ്വകാര്യ ഏജൻസികളുടെ പാക്കേജിൽ 3700 രൂപയ്ക്ക് ട്രെയിൻ ടിക്കറ്റും ഭക്ഷണവും ലഭി​ക്കും. കേരളത്തിൽ നിന്ന് മൂന്ന് ദിവസത്തോളം യാത്രയുണ്ട്. അയോദ്ധ്യയിൽ ഒരു ദിവസം തങ്ങി പിറ്റേന്ന് മടങ്ങും. 20 കോച്ചുള്ള ആസ്ത സ്പെഷ്യൽ ട്രെയിനി​ലാണ് യാത്ര. 1000 പേർക്ക് ഇതിൽ യാത്ര ചെയ്യാം. എല്ലാം സ്ലീപ്പർ കോച്ചുകളാണ്.

ആ​റ്റു​കാ​ലി​ൽ​ ​നി​ന്ന്
ഗു​രു​വാ​യൂ​ർ​ ​ബ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ ​ന​ട​യി​ൽ​ ​നി​ന്നും​ ​പു​റ​പ്പെ​ടു​ന്ന​ ​ഗു​രു​വാ​യൂ​ർ​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ബ​സി​ന്റെ​ ​ഫ്ലാ​ഗ് ​ഓ​ഫ് ​ഇ​ന്ന് ​രാ​ത്രി​ 7​ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​ർ​വ​ഹി​ക്കും.​ ​രാ​ത്രി​ 7.30​ന് ​ആ​റ്രു​കാ​ലി​ൽ​ ​നി​ന്നും​ ​പു​റ​പ്പെ​ടു​ന്ന​ ​ബ​സ് ​രാ​വി​ലെ​ 4.15​ന് ​ഗു​രു​വാ​യൂ​രി​ൽ​ ​എ​ത്തും.​ ​ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്നു​ള്ള​ ​ബ​സ് ​ഉ​ച്ച​യ്ക്ക് 1.15​ന് ​പു​റ​പ്പെ​ട്ട് ​രാ​ത്രി​ 10.40​ന് ​ആ​റ്റു​കാ​ലി​ലെ​ത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AYODHYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.