ന്യൂഡൽഹി: ദേശീയ ആയുഷ് മിഷന്റെ (നാം) കാലാവധി 2026 മാർച്ച് 31വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നിവയിലൂടെ ജനങ്ങൾക്ക് ചെലവു കുറഞ്ഞ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2014ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. പ്രാഥമിക ആയുഷ് ആശുപത്രികളും ഡിസ്പെൻസറികളും നവീകരിക്കലും പൊതുജനാരോഗ്യ പദ്ധതികളിലൂടെ സാംക്രമിക, സാംക്രമികേതര രോഗങ്ങൾ കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |