തിരുവനന്തപുരം: രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹപരിശോധന നടത്തുമെന്ന് ദേശീയ ആയുഷ് മിഷൻ ഡയറക്ടർ ഡോ.സജിത്ബാബു.തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ ഡോ.ജി.ആർ.സുനിത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസർവകലാശാല മുൻ പ്രൊവൈസ് ചാൻസലർ ഡോ.എൻ.നളിനാക്ഷൻ,കായചികിത്സ വിഭാഗം പ്രൊഫസർ ഡോ.സുനിൽ ജോൺ,എ.എം.എ.ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ഇന്നസെന്റ് ബോസ്,ഡോ.ജ്യോതിലാൽ,എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സെറീന,മാദ്ധ്യമപ്രവർത്തകൻ എം.ബി.സന്തോഷ്,കേരള ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ആസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബി,ഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ.ദുർഗാ പ്രസാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |