SignIn
Kerala Kaumudi Online
Thursday, 25 April 2024 10.10 PM IST

വെങ്ങാനൂരിലെ അയ്യങ്കാളി സ്‌മാരക യു.പി.എസിനെ മുന്തിയ സ്‌കൂളാക്കും: മന്ത്രി വി. ശിവൻകുട്ടി

1

വിഴിഞ്ഞം: വെങ്ങാനൂരിലെ അയ്യങ്കാളി സ്മാരക യു.പി സ്കൂളിനെ മുന്തിയ സ്കൂളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. അയ്യങ്കാളിയുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് കെ.പി.എം.എസിന്റെ നേതൃത്വത്തിൽ വെങ്ങാനൂരിൽ സംഘടിപ്പിച്ച നവോത്ഥാന സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർണ അധികാരവഴിയിലൂടെ അവർണരുടെ വിദ്യാഭ്യാസ പോരാട്ടത്തിന്റെ വില്ലുവണ്ടി തെളിയിച്ച ധീരനായിരുന്നു മഹാത്മ അയ്യങ്കാളി എന്ന് മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെ ഉഴുതുമറിച്ചിട്ട മണ്ണിലാണ് നവോത്ഥാന കേരളം പിറവിയെടുത്തത്. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മുൻ മന്ത്രി സി. ദിവാകരൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, അയ്യങ്കാളി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ബി. മൃദുല നായർ, അയ്യങ്കാളി സ്മാരക യു.പി സ്കൂൾ എച്ച്.എം ടി. അജിത, കെ.പി.എം.എസ് ട്രഷറർ ബൈജു കലാശാല എന്നിവർ സംസാരിച്ചു.

 ഫോട്ടോ: നവോത്ഥാന സ്മൃതി സംഗമം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ, ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മുൻ മന്ത്രി സി. ദിവാകരൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, അയ്യങ്കാളി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ബി. മൃദുല നായർ, അയ്യങ്കാളി സ്മാരക യു.പി സ്കൂൾ എച്ച്.എം ടി. അജിത, കെ.പി.എം.എസ് ട്രഷറർ ബൈജു കലാശാല എന്നിവർ സമീപം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AYYANKALI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.