SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.56 AM IST

ബോണസ്, ശമ്പള അഡ്വാൻസ് ഉത്തരവ് പുറത്തിറങ്ങി

b

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഒാണത്തിനുള്ള ബോണസ്, ശമ്പള അഡ്വാൻസ് അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങി. 15000രൂപയാണ് ഒാണം അഡ്വാൻസ്. ഇത് അഞ്ച് തുല്യഗഡുക്കളായി ഒക്ടോബർ മുതൽ തിരിച്ചടക്കണം.

31-3-2021ന് പതിനൊന്നാം ശമ്പളകമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പ് 31008 രൂപയോ, ശമ്പളപരിഷ്ക്കരണം നടപ്പാക്കിയതിന് ശേഷം 34240രൂപയോ അതിൽ കുറവോ ശമ്പളം ലഭിക്കുന്നവർക്കാണ് അർഹത. നാലായിരം രൂപയായി കണക്കാക്കിയാണ് ബോണസ് നൽകുന്നത്. 2020-21 വർഷത്തിൽ ആറുമാസത്തെ സേവനം പൂർത്തിയാക്കിയവർക്കും ഇൗ കാലയളവിൽ സസ്പെൻഷനിലായവർ 31-3-2021 ന് മുമ്പ് സർവീസിൽ പ്രവേശിക്കുകയും സസ്പെൻഷൻ കാലാവധി ഡ്യൂട്ടിയായോ, അവധിയായോ ക്രമപ്പെടുത്തിയിട്ടുണ്ടെങ്കിലും 31-3-2021ന് മുമ്പ് പെൻഷനായവർക്ക് ആറുമാസത്തെ സേവനകാലാവധിപൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ബോണസിന് അർഹതയുണ്ടായിരിക്കും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലുള്ളവർക്കും ബോണസിന് അർഹതയുണ്ടെന്ന് ഉത്തരവിലുണ്ട്. ബോണസ് ലഭിക്കാത്ത വിഭാഗങ്ങളിലുള്ളവർക്ക് 2750രൂപാവീതവും കൃഷിവകുപ്പ് പ്രമോട്ടർമാർക്കും തത്തുല്യതസ്തികയിുള്ളവർക്കും 1210 രൂപാവീതവും ആശാവർക്കർമാർ, അങ്കണവാടി ഹെൽപർമാർ എന്നിവർക്ക് 1200രൂപ വീതവും ഉത്സവബത്ത ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BONUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.