തിരുവനന്തപുരം: കേരളസർവകലാശാല ബി.എഡ്. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. ഓൺലൈനായി ഫീസടച്ച് നവംബർ മൂന്നിനകം കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിലുണ്ട്. മൂന്നിനകം പ്രവേശനം നേടാത്തവരെ അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കില്ല.
അപേക്ഷാതീയതി നീട്ടി
തിരുവനന്തപുരം: ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ വാട്ടർ വോളന്റിയർ പരിപാടിയിൽ പങ്കെടുക്കാനുള്ള അപേക്ഷകൾ 15 ന് വൈകിട്ട് അഞ്ചുമണി വരെ നേരിട്ടോ തപാൽ വഴിയോ ഇമെയിൽ വഴിയോ സമർപ്പിക്കാം. അപേക്ഷാഫോം www.cwrdm.org ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |