തിരുവനന്തപുരം: കേരള സർവകലാശാല 2023 ജൂൺ, മേയ് മാസങ്ങളിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ഡെസ്, ആറാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ ഇൻ ഫാഷൻ ഡിസൈൻ, ജൂൺ 10ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ ഇൻ ഫാഷൻ ഡിസൈൻ പരീക്ഷകൾക്ക് പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്സി ഏപ്രിൽ 2024 (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവ-വോസി പരീക്ഷകൾ 15 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷയുടെ ഉത്തരക്കടലാസകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 9, 10, 13 തീയതികളിൽ ഇ.ജെ പത്ത് വിഭാഗത്തിലെത്തണം. പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസലിംഗ് കോഴ്സിൽ പ്രവേശനത്തിന് 20നകം കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി പഠന വകുപ്പിൽ ഹാജരാകണം. മനഃശാസ്ത്ര ബിരുദം യോഗ്യത. ഫോൺ: 9447221421
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |