കൽപ്പറ്റ: മുട്ടിൽ മരംമുറി കേസ് പ്രതി ആന്റോ അഗസ്റ്റിന് കൽപ്പറ്റ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മേപ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം കിട്ടിയിരിക്കെ പ്രതിക്ക് ഇനി പുറത്തിറങ്ങാം. മുഖ്യപ്രതി റോജി അഗസ്റ്റിന് പുറത്തിറങ്ങാനാവില്ല. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാനുണ്ട്. മറ്റൊരു പ്രതി ജോസ്കുട്ടി അഗസ്റ്റിൻ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം ജയിൽമോചിതനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |