തിരുവനന്തപുരം: ബക്രീദ് നാളെയായതിനാൽ ഇന്നത്തെ പൊതു അവധി നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്ന് പ്രവൃത്തിദിനമായിരിക്കും. സർക്കാർ കലണ്ടറിൽ ഇന്നാണ് അവധി നൽകിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |