തിരുവനന്തപുരം:പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്കുകളിൽ പ്രവേശനം നിയന്ത്രിക്കും. ഇതുസംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാനതല ബാങ്കേഴ്സ് സമിതി പുറത്തിറക്കി.തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാനുള്ള അനുമതി ബാങ്കുകൾക്കുണ്ട്. ജീവനക്കാരിലെ വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങളും ഒരേസമയം പ്രവേശിക്കാൻ കഴിയുന്നവരുടെ എണ്ണവും ബാങ്കിന് മുന്നിൽ പ്രദർശിപ്പിക്കണമെന്നും ബാങ്കേഴ്സ് സമിതി നിർദ്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |