SignIn
Kerala Kaumudi Online
Saturday, 20 April 2024 7.21 AM IST

കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സമ്മേളനം

p

തിരുവനന്തപുരം : കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ (കെ.ബി.ഇ.സി) പ്രഥമ സംസ്ഥാന സമ്മേളനവും, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ കെ.ബി.ഇ.സിയുമായി ലയിക്കുന്ന സമ്മേളനവും 19, 20 തീയതികളിൽ നടക്കും.

തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമ്മൽ കൺവെൻഷൻ സെന്ററിൽ (എസ്. വരദരാജൻ നായർ നഗർ) 19ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ. മുരളീധരൻ എം.പിയും വൈകിട്ട് 5ന് വനിതാസമ്മേളനം ജെബി മേത്തർ എം.പിയും ഉദ്‌ഘാടനം ചെയ്യും.

20ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉച്ചയ്ക്ക് 12ന് സഹകരണ സമ്മേളനം മന്ത്രി വി.എൻ. വാസവനും ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2ന് ലയന സമ്മേളനം കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും, വൈകിട്ട് 4ന് സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ സംഘടനയായിരുന്ന ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്, മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് കേരള ബാങ്ക് എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തനം തുടങ്ങിയ സാഹചര്യത്തിലാണ് കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് എന്ന സംഘടനയായത്. കേരളബാങ്കിലെ ജീവനക്കാരുടെ അവകാശങ്ങൾ, ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ സഹകരണ ബാങ്കിംഗ് മേഖലയെ ദുർബ്ബലമാക്കുന്ന നയങ്ങൾ, സഹകരണ ബാങ്കുകളെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയാക്കി മാറ്റി കോർപ്പറേറ്റ്‌വത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ആർ.ബി.ഐയുടെയും നടപടികൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BANK EMPLOYEES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.