ന്യൂഡൽഹി: മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ച പത്തു ചാനലുകളിൽ നിന്നുള്ള 45 വീഡിയോകൾ നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബിന് നിർദ്ദേശം നൽകി. 1.30 കോടി തവണ ആളുകൾ കണ്ട വീഡിയോകളാണിത്. വ്യാജവാർത്തകളും മോർഫ് ചെയ്ത വീഡിയോകളും ഉൾപ്പെടെയുള്ളതാണെന്ന് രഹസ്യാന്വേഷണ ഏജൻസിയാണ് വിവരം നൽകിയത്.
ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ സർക്കാർ നീക്കിയെന്നുള്ള വ്യാജ വാർത്തകൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്ത ഭീഷണികൾ, ആഭ്യന്തരയുദ്ധ പ്രഖ്യാപനം, ജമ്മു കാശ്മീർ, ലഡാക്ക് എന്നിവയുടെ തെറ്റായ ഭൂപടം തുടങ്ങിയവയാണ് ഇവയുടെ ഉള്ളടക്കം. ഈ വീഡിയോകൾ അഗ്നിപഥ് പദ്ധതി, സായുധസേന, ദേശീയ സുരക്ഷാസംവിധാനം, കാശ്മീർ വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |