തൃശൂർ: തനിക്ക് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ചാൽ ആലോചിച്ചു മറുപടി പറയുമെന്നും രാജ്യസഭാ സീറ്റും മന്ത്രിസ്ഥാനവും നൽകാമെന്ന് മുൻപ് വാഗ്ദാനം ലഭിച്ചപ്പോൾ വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്തതെന്നും തുഷാർ വെള്ളാപ്പള്ളി.
പുതിയ സാഹചര്യത്തിൽ വീണ്ടും വാഗ്ദാനം ലഭിച്ചാൽ ആലോചിച്ചു തീരുമാനിക്കും. ഇത്തവണ സാഹചര്യം അനുകൂലമാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, പത്തനംതിട്ട തുടങ്ങിയ സീറ്റുകളിൽ എൻ.ഡി.എയ്ക്ക് പ്രതീക്ഷയുണ്ട്. എക്സിറ്റ് പോളുകൾ എൻ.ഡി.എയുടെ കണക്കുകൾ ശരിവയ്ക്കുന്നതാണെന്നും തുഷാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |