SignIn
Kerala Kaumudi Online
Thursday, 25 April 2024 8.25 PM IST

ലോക്‌സഭ തി​രഞ്ഞെടുപ്പിനു നേരത്തെ സജ്ജമാകാൻ ബി.ഡി.ജെ.എസ്

photo

തുഷാറിന്റെ പര്യടനം നാളെ ഇടുക്കിയിൽ

ചേർത്തല: ലോക്‌സഭ തി​രഞ്ഞെടുപ്പിനുമുമ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ ഏകദിന പഠന ശിബിരവും സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ജില്ലാതല പര്യടനവും നടത്താൻ കണിച്ചുകുളങ്ങര കരപ്പുറം റസിഡൻസിയിൽ കൂടിയ ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.

സംസ്ഥാന പഠന ശിബിരം കോട്ടയത്ത് സംഘടിപ്പിക്കും. താഴേത്തട്ടു മുതലുള്ള പ്രവർത്തകരെ സജ്ജരാക്കാൻ തുഷാർ വെള്ളാപ്പള്ളി എല്ലാ ജില്ലകളിലും പര്യടനം നടത്തും. നാളെ വൈകിട്ട് 4 ന് ഇടുക്കി, നവംബർ ഒന്നിന് രാവിലെ 10ന് കോട്ടയം, ഉച്ചയ്ക്ക് 2ന് പത്തനംതിട്ട, വൈകിട്ട് 6 ന് ആലപ്പുഴ, 3 ന് രാവിലെ 10ന് പാലക്കാട്, ഉച്ചയ്ക്ക് 2ന് തൃശ്ശൂർ, വൈകിട്ട് 5ന് എറണാകുളം, 4ന് രാവിലെ 10ന് കൊല്ലം, വൈകിട്ട് 3ന് തിരുവനന്തപുരം എന്നിങ്ങനെയാണ് പര്യടനം. ഓരോ ജില്ലയി​ലും നടക്കുന്ന സമ്മേളനങ്ങളിൽ പഞ്ചായത്ത്, മണ്ഡലം, ജില്ല ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും.

ബി.ഡി.ജെ.എസിന്റെ സ്ഥാപക ദിനമായ ഡിസംബർ 5ന് പഞ്ചായത്ത് തലങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് അരയാക്കണ്ടി, സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പൻ,ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, റബ്ബർ ബോർഡ് വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.ടി.മന്മഥൻ, എ.എൻ.അനുരാഗ്, പൈലി വാത്യാട്ട്, അഡ്വ.സംഗീത വിശ്വനാഥൻ, രാജേഷ് നെടുമങ്ങാട്, അനിരുദ്ധ് കാർത്തികേയൻ, പച്ചയിൽ സന്ദീപ്, പി.എസ്‌.ജ്യോതിസ്, തമ്പി മേട്ടുതറ, തഴവ സഹദേവൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BDJS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.