SignIn
Kerala Kaumudi Online
Thursday, 25 April 2024 6.43 AM IST

ആപ്പ് ഇല്ല, മദ്യം ഇന്നു മുതൽ

bev

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്പന ഇന്ന് പുനരാരംഭിക്കും. ബെവ്ക്യു ആപ്പ് സംവിധാനമില്ല. ബിവറേജസ് കോർപ്പറേഷൻ, കൺസ്യൂമർഫെഡ് ചില്ലറ വില്പന ശാലകൾ രാവിലെ ഒമ്പതു മുതൽ രാത്രി ഏഴു വരെ പ്രവർത്തിക്കും. ബാറുകളിലും ബിയർ വൈൻ പാർലറുകളിലും പാഴ്സലേ ലഭിക്കൂ. സമയം രാവിലെ 11 മുതൽ രാത്രി ഏഴു വരെ.

മദ്യക്കുപ്പികളിൽ രേഖപ്പെടുത്തിയിട്ടുള്ള വില മാത്രമേ ബാറുകളിലും ഈടാക്കാവൂ. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം. പൊലീസ് മേൽനോട്ടമുണ്ടാവും.

ക്ളബ്ബുകളിലെ മദ്യവിതരണ കാര്യത്തിൽ തീരുമാനമായിട്ടില്ല.ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലെ മദ്യശാലകൾ തുറക്കൂ. ശനി, ഞയർ പ്രവർത്തനമില്ല. കള്ളുഷാപ്പുകൾക്ക് പ്രവർത്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.