തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ സമാധി ദിനമായ ഇന്ന് സംസ്ഥാനത്ത് കള്ളുഷാപ്പുകളും ബാറുകളും വിദേശമദ്യ ചില്ലറ വില്പനശാലകളും പ്രവർത്തിക്കില്ല.
അർദ്ധവാർഷിക സ്റ്റോക്കെടുപ്പ് നടത്തേണ്ടതിനാൽ സെപ്തംബർ 30 ന് വൈകിട്ട് 7 മണിക്ക് ബെവ്കോ ചില്ലറ വില്പനശാലകൾ അടയ്ക്കും. ബാറുകൾ പതിവുപോലെ പ്രവർത്തിക്കും. ഒക്ടോബർ ഒന്നിന് ബാറുകൾക്കും വിദേശമദ്യ ചില്ലറ വില്പനശാലകൾക്കും അവധിയാണ്. കള്ളുഷാപ്പുകൾ പ്രവർത്തിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് എല്ലാ മദ്യവില്പനശാലകൾക്കും അവധിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |