SignIn
Kerala Kaumudi Online
Thursday, 18 April 2024 8.52 PM IST

ഭഗവന്തിന് മംഗല്യം, വധു ഡോക്ടർ

bhagwanth

ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും ഡോക്ടർ ഗുർപ്രീത് കൗറും വിവാഹിതരായി. ലളിതമായ വിവാഹച്ചടങ്ങിന് സാക്ഷിയാകാൻ ഉറ്റബന്ധുക്കളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദ തുടങ്ങിയ പാർട്ടിബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സഹോദരതുല്യനായ ഭഗവന്ത് മാൻ വിവാഹിതനാകുന്ന ഈ ദിനം തനിക്ക് അതീവ സന്തോഷം നൽകുന്നുവെന്ന് കേജ്‌രിവാൾ പറഞ്ഞു. 32 കാരിയായ ‌ഡോക്ടർ ഗുർപ്രീത് കൗർ കുടുംബസുഹൃത്ത് കൂടിയാണ്. 48കാരനായ ഭഗവന്ത് മാനിന്റെ രണ്ടാം വിവാഹമാണിത്. ആറ് വർഷങ്ങൾക്ക് മുമ്പ് വിവാഹമോചിതനായി. ആദ്യബന്ധത്തിലുള്ള രണ്ടു കുട്ടികൾ യു.എസിലാണ്. ഹരിയാന സ്വദേശിയായ ഗുർപ്രീത് കൗർ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഭഗവന്ത്മാന്റെ പ്രചാരണച്ചുമതല വഹിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAGWANTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.