കൊച്ചി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഗതാഗത തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് റിട്ട.എസ്.പിയും അഭിഭാഷകനുമായ കൊല്ലം മുഖത്തല സ്വദേശി കെ. വിജയൻ ഹൈക്കോടതിയിൽ ഹർജി നൽകി. സെപ്തംബർ 10നകം കേരളത്തിൽ പ്രവേശിച്ച യാത്രാ മദ്ധ്യേ വഴിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായെന്നും മണിക്കൂറുകളോളം ഗതാഗതം തടഞ്ഞിട്ടുവെന്നും ഇത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |