യാത്ര ഗതാഗത സെക്രട്ടറിയെന്ന നിലയിൽ
തിരുവനന്തപുരം: നെതർലാൻഡിലെ ആംസ്റ്റർഡാമിൽ മേയ് 11, 12 തീയതികളിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസായ ക്ലീൻ ബസ്സ് ഇൻ യൂറോപ്പിൽ ഗതാഗത സെക്രട്ടറിയെന്ന നിലയിലാണ് ബിജു പ്രഭാകർ പങ്കെടുക്കുന്നതെന്ന് ഗതാഗത സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. നഗരകാര്യ സെക്രട്ടറി, കെ.എസ്.ആർ.ടി.സി സി.എം.ഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്.
ആംസ്റ്റർ ഡാമിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്പോർട്ട് കമ്മീഷണർമാർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ സി.ഇ.ഒമാർ തുടങ്ങിയവർക്ക് നേരത്തെ തന്നെ ക്ഷണം ലഭിച്ചതാണ്. സാധാരണ ഡെലിഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ്. എന്നാൽ, പ്രത്യേക ക്ഷണമുള്ള സർക്കാർ പ്രതിനിധികൾക്ക് ഡിസ്കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നൽകിയാൽ മതി. ഇതനുസരിച്ചാണ്, കോൺഫറൻസിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ അനുവാദം നൽകിയത്. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയുടെ
പണമെടുത്താണ് സി,എം,ഡി പോകുന്നതെന്ന തരത്തിലുള്ള പ്രചരണത്തിന്റെ സാഹചര്യത്തിലാണ് ഗതാഗത സെക്രട്ടറിയുടെ ഓഫീസിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |