കോഴിക്കോട്: ബി.ജെ.പി നേതാവ് പി.സി. ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിൽ സംസ്ഥാന വനിതാകമ്മിഷൻ കേസെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി. ജോർജ് പ്രസംഗിച്ചത്. മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അത് വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്ന തരത്തിലായിരുന്നു പ്രസംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |