കൊച്ചി: ബി.ജെ.പി സംസ്ഥാന സമിതി യോഗം നാളെ ചേരും. ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ ഉദ്ഘാടനം ചെയ്യും. സെമിവെർച്ച്വൽ ആയി ചേരുന്ന യോഗം രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെ നീളും. സംസ്ഥാന സമിതി - ദേശീയ സമിതി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ, മോർച്ച സംസ്ഥാന - ദേശീയ ഭാരവാഹികൾ, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നിവർ പങ്കെടുക്കും. സംസ്ഥാന കോർ ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് പങ്കെടുക്കും. സംസ്ഥാന സമിതി അംഗങ്ങൾ മുതലുള്ള മറ്റ് നേതാക്കൾ തങ്ങളുടെ ജില്ലയിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.
സംസ്ഥാന സർക്കാരിന്റെ അഴിമതികൾക്കെതിരായ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള പാർട്ടി സംസ്ഥാന, ദേശീയ നേതൃത്വത്തിന്റെ നിലപാടുകളും യോഗത്തിൽ വിശദീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |