തൃശൂർ: കണ്ണൂർ സർവകലാശാലയിലെ പിൻവാതിൽ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് വാർത്താമ്മേളനത്തിൽ ആവശ്യപ്പെട്ടു. അടിസ്ഥാന യോഗ്യത പോലുമില്ലാത്തയാൾക്ക് നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലമാണ്. സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് മാത്രം ജോലി എന്നതാണവസ്ഥ. ഗവർണറുടെ നിലപാടാണ് ശരിയെന്ന് കോടതി വിധികളിലൂടെ വ്യക്തമാവുകയാണ്. മുഴുവൻ കാര്യങ്ങളും പുറത്തു വരാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ,ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |