അലനല്ലൂർ: കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ നാട്ടുകൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കുഴൽപ്പണം പിടികൂടി. രേഖകൾ ഇല്ലാതെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 48,68,080 രൂപയും 206.8 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ തൃശൂർ സ്വദേശി ബിനോ വർഗീസിനെ അറസ്റ്റ് ചെയ്തു. പണവും സ്വർണവും കാറിൽ പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. ഡിവൈ.എസ്.പി കൃഷ്ണദാസ്, സി.ഐ രജിഷ്.ആർ, നാട്ടുകൽ എസ്.ഐ അനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |