തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള 240 കുപ്പി മരുന്ന് സംസ്ഥാനത്തെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് മരുന്നെത്തിയത്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന്റെ ക്ഷാമം രൂക്ഷമായത് ആശങ്കയ്ക്കിടയാക്കിയിരുന്നു. മരുന്ന് സംഭരണത്തിനായി സർക്കാർ കെ.എം.സി.എല്ലിനെ ചുമതലപ്പെടുത്തുകയും കെ.എം.സി.എൽ മേധാവികൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തര സാഹചര്യം ബോദ്ധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മരുന്നെത്തിയത്. ബ്ളാക്ക് ഫംഗസ് രോഗികൾ കൂടുതലുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നിന് ക്ഷാമം നേരിട്ടതോടെ ചികിത്സ നടത്താനാവാത്ത അവസ്ഥായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |