SignIn
Kerala Kaumudi Online
Friday, 19 April 2024 7.39 AM IST

സംസ്ഥാനത്ത് ക്ഷാമത്തിന് സാദ്ധ്യത: രക്തം നൽകൂ, വാക്സിനേഷന് മുൻപ്

blood-doanation

 കുത്തിവച്ചാൽ 28 ദിവസം പാടില്ല

 പ്രതിദിനം വേണം 1200 യൂണിറ്റ് രക്തം

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെടുത്താൽ 28 ദിവസം രക്തദാനം പാടില്ല. വാക്സിനേഷൻ വ്യാപകമാകുന്നതോടെ

സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാകാതിരിക്കാൻ കുത്തിവയ്പിന് മുൻപ് യുവാക്കൾ കൂടുതലായി രക്തദാനത്തിന് തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിക്കുന്നു. വാക്‌സിൻ ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കും വരെയുള്ള ഇടവേളയിൽ രക്തദാനം ചെയ്യാം.

ഓരോ ഡോസ് വാ‌ക്‌സിൻ എടുക്കുമ്പോഴും 28 ദിവസത്തേക്ക് രക്തദാനം പാടില്ലെന്ന് നാഷണൽ ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൗൺസിലാണ് നിർദ്ദേശിച്ചത്. കൊവിഷീൽ‌ഡിനും കൊവാ‌ക്‌സിനും ഇത് ബാധകമാണ്. ഒരു നിശ്ചിത എണ്ണം ചെറുപ്പക്കാരാണ് സ്ഥിരമായി രക്തദാനം നടത്തുന്നത്. കൊവിഡ് വന്നതോടെ ഇക്കൂട്ടരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി.18 വയസിന് മുകളിലുള്ളവർക്ക് മേയ് ഒന്നു മുതൽ വാ‌‌ക്‌സിൻ നൽകുന്നതോടെ വീണ്ടും കുറയും. ഈ സാഹചര്യത്തിലാണ് വാക്സിനേഷന് മുൻപ് കൂടുതൽ യുവാക്കൾ മുന്നോട്ടു വരണമെന്ന ആവശ്യമുയരുന്നത്.

സംസ്ഥാനത്ത് പ്രതിദിനം 1200 യൂണിറ്റ് രക്തം ആവശ്യമാണ്. കൊവിഡിന്റെ വരവിന് മുൻപ് പോലും ഇത്രയും കിട്ടാറില്ല. രക്തം സ്വീകരിച്ചാൽ അത് പല രൂപത്തിലാക്കിയാണ് കൈമാറുന്നത്. പായ്ക്ക്ഡ് ബ്ലഡ് സെൽസ് 42 ദിവസം വരെ സൂക്ഷിക്കാൻ സാധിക്കും. പ്ലേറ്റ്ലെറ്റുകൾ മൂന്നു മുതൽ അഞ്ചു ദിവസം വരെ മാത്രമാണ് സൂക്ഷിക്കാനാകുന്നത്

എയ്ഡ്സ് കൺ‌ട്രോൾ സൊസൈറ്റിയാണ് രക്തദാനം ഏകോപിപ്പിക്കുന്നത്. ആശുപത്രികളിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെ സ്റ്റോക്ക് കൃത്യമായി വിലയിരുത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

രക്തക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ രക്തദാനം കൂടുതൽ പ്രോത്സാഹിപ്പിക്കും.

ഡോ.ആർ.രമേശ്, പ്രോജക്ട് ഡയറക്ടർ,

എയ്ഡ്സ് കൺട്രോൾ സൊസൈറ്റി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLOOD DONATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.