തിരുവനന്തപുരം:സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ലേഖന സമാഹാരം 'വിചാരങ്ങൾ വിചിന്തനങ്ങൾ" ജൂൺ ഒന്നിന് കവി പ്രഭാവർമ്മയ്ക്ക് നൽകി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യും.
പ്രസ് ക്ലബ്ബിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഡോ. ജോർജ് ഓണക്കൂർ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, പ്രഭാത് ബുക്സ് ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ എന്നിവർ സംസാരിക്കും. തുടർന്ന് കെ.പി.എ.സി നാടക ഗാനാഞ്ജലിയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |