തിരുവനന്തപുരം: അംബേദ്ക്കർ ജയന്തി ലോക വിജ്ഞാനദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 14ന് രാത്രി 7ന് വീടുകളിൽ വിജ്ഞാന ദീപം തെളിക്കും. അന്നേ ദിവസം അംബേദ്ക്കർ ചിത്രത്തിനു മുമ്പിൽ ദീപം തെളിച്ച് ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി-എസ്.ടി ഓർഗനൈസേഷൻസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
അംബേദ്ക്കറുടെ ജീവചരിത്രവും, ദർശനവും പ്രൈമറി തലം മുതൽ പാഠ്യ വിഷയമാക്കണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. നടേശൻ, മീഡിയാ കോഓർഡിനേറ്റർ എൻ.മുരളി, എൻ.എസ്.വൈ.എഫ് മ പ്രസിഡന്റ് വയലാർ ധനഞ്ജയൻ, ജനറൽ സെക്രട്ടറി ശ്രീജ സുനിൽ, രാജൻ അക്കരപ്പാടം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |