പാലക്കാട്: ബിവറേജിൽ നിന്ന് മൂന്നു ലിറ്റർ മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.അനിൽകുമാറിന് സസ്പെൻഷൻ.പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങിയിരുന്നു.അനിൽ കുമാറിന്റെ പ്രവൃത്തി വകുപ്പിനെ അപകീർത്തിപ്പെടുത്തുന്നതായി ചൂണ്ടിക്കാണിച്ചാണ് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |