SignIn
Kerala Kaumudi Online
Friday, 19 April 2024 8.05 PM IST

1000 രൂപ കൈക്കൂലി: പഞ്ചായത്ത് ഓവർസിയർ പിടിയിൽ

bribery

തിരുവനന്തപുരം: ക്ഷീരകർഷകനിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊല്ലം ഉമയന്നൂർ പഞ്ചായത്തിലെ ഓവർസിയർ രാജു രാമചന്ദ്രനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പശുത്തൊഴുത്ത് നിർമ്മിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 27000 രൂപ മാറി കിട്ടുന്നതിന് വാല്യൂവേഷൻ സർട്ടിഫിക്ക​റ്റ് നൽകാനാണ് കൈക്കൂലി. സ്ഥലപരിശോധന നടത്തി സർട്ടിഫിക്കറ്ര് നൽകാൻ കൊട്ടാരക്കര സ്വദേശി ജോസ് തോമസിനോട് ഓവർസിയർ ആയിരം രൂപ ആവശ്യപ്പെട്ടു. ജോസ് തോമസ് വിവരം വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ കൊല്ലത്തെ റിസോർട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ കൊല്ലം യൂണി​റ്റ് ഡിവൈ.എസ്.പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRIBERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.