കൊച്ചി: എസ്.ബി.ഐയുടെ ബംഗളൂരു ഇൻസ്പെക്ഷൻ വിഭാഗത്തിലെ ചീഫ് മാനേജരായിരുന്ന വികാസ് ഗംഭീറിന് കൈക്കൂലിക്കേസിൽ എറണാകുളം സി.ബി.ഐ കോടതി രണ്ടു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബാങ്കിന്റെ ആഭ്യന്തര ആഡിറ്റിംഗിൽ ചാലക്കുടി ശാഖയ്ക്ക് ഉയർന്ന ഗ്രേഡ് നൽകാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. 2012 ൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ സി.ബി.ഐ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |